Skip to main content

പുതിയ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അന്തിമവിജ്ഞാപനത്തിന് ശേഷം

 

കേരള-തമിഴ്‌നാട് ഗതഗതമന്ത്രിമാര്‍ ഈ വര്‍ഷം ഒപ്പിട്ട കരാര്‍ പ്രകാരമുള്ള കെ.എസ്.ആര്‍.ടി.സി പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അന്തിമവിജ്ഞാപനത്തിനുശേഷം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണയായതിനുശേഷം പ്രാഥമിക വിജ്ഞാപനം ഏപ്രിലില്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹിയറിങ് നടത്തി തര്‍ക്കങ്ങള്‍ കേട്ടശേഷമേ അന്തിമവിജ്ഞാപനം വരൂ. ഇതിനുശേഷം മാത്രമേ, ഇരു സംസ്ഥാനങ്ങള്‍ക്കും സര്‍വീസുകള്‍ തുടങ്ങാനാകൂ.

കേരള ആര്‍.ടി.സി 49 റൂട്ടുകളിലായി 88 ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടങ്ങാനാണ് കരാര്‍. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 30 റൂട്ടുകളിലായി 54 സര്‍വീസ് തുടങ്ങാനാണ് കരാറായത്. അന്തിമ വിജ്ഞാപനമായാലേ ഇരു സംസ്ഥാനങ്ങള്‍ക്കും സര്‍വീസ് തുടങ്ങാനാകൂവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

പി.എന്‍.എക്‌സ്.2603/18

date