Skip to main content

എറണാകുളം അറിയിപ്പുകള്‍1

അഗ്രോ ബസാര്‍: ഉദ്ഘാടനം 13-ന്

കൊച്ചി: കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്    സമീപം പണി കഴിപ്പിച്ച അഗ്രോബസാറിന്റെ പ്രവര്‍ത്തനോദ്ഘാടനം കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മെയ് 13 വൈകീട്ട് 3 മണിക്ക് വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ് എം.പി. മുഖ്യാതിഥി ആയിരിക്കും. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടേയും വിപണനമാണ് അഗ്രോബസാറിന്റെ ലക്ഷ്യം.

 

മഹാരാജാസില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവ്

 

കൊച്ചി: മഹാരാജാസ് കോളേജിലെ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം ഗോപീകൃഷ്ണയുടെ എസ്.ഇ ആര്‍.ബി മേജര്‍ റിസര്‍ച്ച് പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്. മെറ്റാ മെറ്റീരിയല്‍ റെസൊണേറ്ററുകള്‍ ഉപയോഗിച്ച് സൂക്ഷമ ഘടനയിലുള്ള മൈക്രോവേവ് ഫില്‍ട്ടറുകള്‍ വികസിപ്പിച്ചെടുക്കുവാനാണ് പ്രോജക്ട് . ആദ്യത്തെ രണ്ടു വര്‍ഷം 16000 രൂപയും മൂന്നാം വര്‍ഷം 18,000 രൂപയും ഫെല്ലോഷിപ്പ് ലഭിക്കും. ഫിസിക്‌സ് / ഇലക്ട്രോണിക്‌സില്‍ പി.ജി. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൈക്രോവേവ് ഇലക്ട്രോണിക്‌സില്‍ മുന്‍ പരിചയം അഭിലണീയം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in എന്ന വെബ് വിലാസത്തിലെ CAREERS എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

 

കൊച്ചി: മഹാരാജാസ് കോളേജിലെ ഫിസിക്‌സ്  കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ഫിസിക്‌സ്  ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയണ്‍മെന്റല്‍ കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്‌സ് -3, ഇന്‍സ്ട്രുമെന്റേഷന്‍ -2, ഇലക്ട്രോണിക്‌സ് -1, ഇംഗ്ലീഷ് -1 , എന്‍വയണ്‍മെന്റല്‍  കെമിസ്ട്രി -2, കെമിസ്ട്രി -3 , മാത്തമാറ്റിക്‌സ് -1, എന്നീ വിഷയങ്ങളില്‍ പി.ജി / എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . അഭിമുഖം  25 ന്  രാവിലെ 10 മണിക്ക് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടത്തും. അപേക്ഷാ ഫോമിന് www.maharajas.ac.in എന്ന വെബ് വിലാസത്തില്‍ CAREERS എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 

ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട

വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കൊച്ചി: 2017 -18 അദ്ധ്യയന വര്‍ഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടി ആദ്യ പ്രാവശ്യം പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സിക്ക് 6ബി, 4 സി ഗ്രേഡുകള്‍; സിബിഎസ്ഇ (10-ാംക്‌ളാസ്) 3 ബി, 2 സി ഗ്രേഡുകള്‍; പ്ലസ്ടുവിന് 4 ബി , 2 സി ഗ്രേഡുകള്‍; ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സ് ( 2.4 സി.ജി.പി.എ) ബിരുദാനന്തരബിരുദത്തിന് ഫസ്റ്റ് ക്ലാസ്സ് എങ്കിലും നേടിയവരായിരിക്കണം . 

 

അപേക്ഷകന്റെ പേര്, മേല്‍വിലാസം, ജാതി, പഠിച്ചിരുന്ന സ്ഥാപനം, പാസ്സായ പരീക്ഷ, രജിസ്റ്റര്‍ നമ്പര്‍, നേടിയ മാര്‍ക്ക് /ഗ്രേഡ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി ജി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 31 ന് മുന്‍പായി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍, മുടവൂര്‍ പി.ഒ മൂവാറ്റുപുഴ എന്ന വിലാസത്തില്‍ അയയ്ക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുമ്പാവൂര്‍ / ഇടമലയാര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസ് മൂവാറ്റുപുഴ( 0485  2814957) എന്ന വിലാസങ്ങളില്‍ ബന്ധപ്പെടാം.

നെറ്റ് പരിശീലനം

 

കൊച്ചി: മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 19 മുതല്‍ യു ജി സി നെറ്റ് ഇക്കണോമിക്‌സ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ 9497486411 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

എഫ്. ഐ.പി സബ്സ്റ്റിറ്റിയൂട്ട്  അദ്ധ്യാപക നിയമനം.

 

കൊച്ചി: മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുള്ള എഫ്. ഐ.പി സബ്സ്റ്റിറ്റിയൂട്ട് ഒഴിവിലേയ്ക്ക് നിയമനത്തിനായി യു.ജി.സി. നിബന്ധനകള്‍ പ്രകാരം അതത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമോധാവിയുടെ കാര്യാലയത്തില്‍ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11 മണിക്ക് നടത്തുന്ന അഭിമുഖത്തില്‍ ബന്ധപ്പെട്ട അസ്സല്‍ പ്രമാണങ്ങളുമായി പങ്കെടുക്കണം .

 

കുടുംബശ്രീ ജില്ലാ കായികമേള 14-ന് പെരുമ്പാവൂരില്‍ 

പെരുമ്പാവൂര്‍: കുടുംബശ്രീ ജില്ലാ കായികമേള പെരുമ്പാവൂര്‍ ഗവ. ബോയ്‌സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് 14-ന് നടത്തും. ജില്ലാ കായികമേളയുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പളളി എം.എല്‍.എ നിര്‍വ്വഹിക്കും. ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. 

ജില്ലയിലെ 101 സിഡിഎസുകളില്‍ നിന്ന് കായികമത്സരത്തിന് ഒന്നാംസ്ഥാനം നേടിയവരാണ് മത്സരാര്‍ത്ഥികള്‍. റിലേ, ലോംഗ്ജംപ്, നടത്തം, ഷോട്ടപുട്ട്, വടംവലി, ഓട്ടമത്സരം എന്നിവയാണ് പ്രധാന മത്സരയിനങ്ങള്‍. 400 ഓളം മത്സരാര്‍ത്ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. 

date