Skip to main content

സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുത് ഹെലികോപ്റ്റര്‍ യാത്രയടക്കം നിരവധി പരിപാടികള്‍ അഞ്ചുരുളി സൗന്ദര്യോത്സവത്തിന് നാളെ (16-5-18) തുടക്കമാകും

            അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹാരിത സഞ്ചാരികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുതിനുളള  അഞ്ചുരുളി സൗന്ദര്യോത്സവത്തിന് നാളെ (16.5) തിരിതെളിയും. ഉച്ചകഴിഞ്ഞ് മൂുമണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി സൗന്ദര്യോത്സവം അഞ്ചുരുളിയില്‍ ഉദ്ഘാടനം ചെയ്യും. ഹെലികോപ്റ്റര്‍ യാത്ര, ഇടുക്കി ജലാശയത്തില്‍ ബോ'് സവാരി, വനയാത്ര, ട്രക്കിങ്ങ്, ആനസവാരി, കുതിരസവാരി, കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം, ഗാനമേള, നാടന്‍പാ'്, ആദിവാസിക്കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, കഥാപ്രസംഗം, കാര്‍ഷിക- ടൂറിസം വികസന സെമിനാറുകള്‍, ഡാന്‍സ്‌പ്രോഗ്രാമുകള്‍, പ്രതിഭാസംഗമം, ഫോ'ോഗ്രാഫി മത്സരവും പ്രദര്‍ശനവും എിവയ്ക്കുപുറമെ പ്രദര്‍ശന- വിപണന സ്റ്റാളുകളും ഭക്ഷണശാലകളും സന്ദര്‍ശകര്‍ക്കായി അഞ്ചുരുളിയില്‍ സജ്ജീകരിക്കും. 18,19,20 തീയതികളിലാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള അവസരം. ഒരാള്‍ക്ക് 2700 രൂപ നിരക്കില്‍ ആകാശയാത്ര നടത്തി അഞ്ചുരുളിയുടെ സൗന്ദര്യം ആസ്വദിക്കാം.
    അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 16ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ലബ്ബക്കടയില്‍ നിും അഞ്ചുരുളിയിലേക്ക് ഇരുചക്ര, മുച്ചക്ര റാലി നടക്കും. 21ന് രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായുളള കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെ് സംഘാടകസമിതി ചെയര്‍മാനായ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാത്യു ജോര്‍ജ് പറഞ്ഞു. 16 ന് ആരംഭിക്കു സൗന്ദര്യോത്സവം 27 ന് സമാപിക്കും.

date