Skip to main content

ശബരിമല തീര്‍ഥാടനം : പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തീര്‍ഥാടന കാലയളവില്‍ ക്ഷീരസഹകരണ സംഘങ്ങളില്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തീര്‍ഥാടന പാതയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തുന്ന പാലിന്റെ സാമ്പിള്‍ ശേഖരിച്ച് ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.         
 

date