Skip to main content

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ നേട്ടവുമായി ആരോഗ്യവകുപ്പ്

 

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. രോഗബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കിയും പ്രതിരോധ നടപടികള്‍ സ്വീകരിച്ചും കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ഇതോടെ ജില്ലയില്‍ 86 ശതമാനം പേര്‍ രോഗമുക്തരായി. രോഗം കണ്ടെത്തി ചികിത്സ നല്‍കിയതിന് ശേഷമുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്.
ഫെബ്രുവരിയിലാണ് ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച സര്‍വ്വെ നടത്തിയത്. 2017 ല്‍ 39546 പേരിലും 2016ല്‍ 35566 പേരിലുമായിരുന്നു രോഗ സ്ഥിരീകരണത്തിനായുള്ള പരിശോധന. പരിശോധന പ്രകാരം 2753 പേര്‍ക്ക്  ചികിത്സ നല്‍കി. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി മഞ്ചേരിയിലും തിരൂരിലുമായി സിബിനാറ്റ് ടെസ്റ്റ് നടത്തി. അതീവ ചികിത്സ വേണ്ട 129 പേരെ ഈ പരിശോധനയിലൂടെ കണ്ടെത്തി. ഇവരില്‍ 37 ശതമാനം പേരും പൂര്‍ണ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ് മേധാവി ഡോ.സക്കീന കെ പറഞ്ഞു. ഇവരില്‍ 39 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചികിത്സയ്ക്ക് പുറമെ  ഭക്ഷണവും പോഷകാഹാരവും ചികിത്സയിലുള്ള രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

 

date