Skip to main content

ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം

വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിക്ക്  ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉല്‍ഘാടനം മെയ് 12ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്‍ നിര്‍വഹിക്കും.  വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിക്കും.
 ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സുധാകരന്‍, ഉമര്‍ അറക്കല്‍, അനിത കിഷോര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍  പങ്കെടുക്കും.

 

date