Skip to main content

നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍; ഉപയോഗപ്പെടുത്തിയത് 2022 വാഹന ഉടമകള്‍ക്ക്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അവസരമൊരുക്കിയത് പ്രയോജനകരമായത് ജില്ലയിലെ 2022 വാഹന ഉടമകള്‍ക്ക്. പദ്ധതി പ്രകാരം 2022 വാഹന ഉടമകള്‍ നികുതി കുടിശ്ശിക അടച്ച് നികുതി ജപ്തി നടപടികള്‍ ഒഴിവാക്കി വാഹനങ്ങള്‍ നിരത്തിലിറക്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 85,91,850 രൂപയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മോട്ടോര്‍ വാഹന വകുപ്പ് സമാഹരിച്ചത്.
ഓഫിസുകളില്‍ വരാതെ തന്നെ ഫിറ്റ്നസ് ഫീസുകള്‍, ടാക്സുകള്‍ എന്നിവ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനമൊരുക്കിയതും പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമില്ലാതെ ഫീസ് അടക്കാനുള്ള സംവിധാനമാണ് നിലവില്‍ വന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പുതുതായി ആറ് ഓഫിസുകള്‍ തുടങ്ങിയതും നേട്ടമാണ്. ഏഴ് ഓഫിസുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പുതിയ ഓഫിസുകളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയതായി മലപ്പുറം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

date