Skip to main content

കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

    സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനിലെ (കുടുംബശ്രീ) ജില്ലാ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
    യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.  നാല് ഒഴിവുകളുണ്ട്. ശമ്പള സ്‌കെയില്‍ 26500-56700 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം, സംഘാടന പാടവവും ദാരിദ്ര്യ നിര്‍മാര്‍ജന-തൊഴില്‍ദാന പദ്ധതികള്‍ നടപ്പാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാവണം. കൃഷി, ഗ്രാമവികസന സാമൂഹികക്ഷേമ പട്ടികജാതി-പട്ടികവര്‍ഗ വികസന മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടാവണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ., എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന.
    അപേക്ഷകള്‍ മേയ് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും 31 ന് രാവിലെ 10 മുതല്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ ഓഫീസില്‍ നടക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍കോളേജ്, തിരുവനന്തപുരം - 695011 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. ഇന്റര്‍വ്യൂവിനായി പ്രത്യേകം കത്ത് നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ www.kudumbashree.org യില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2004/18
 

date