Skip to main content

മന്ത്രിസഭാ വാര്‍ഷികം:  വികസന സെമിനാര്‍ ജസ്റ്റിസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്യും

 

മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് (മെയ് 26) ഉച്ചകഴിഞ്ഞ് രണ്ടിന് ഡി.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന വികസന സെമിനാറിന്റെ ഉദ്ഘാടനവും             65-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സജീവ് പാഴൂരിനെ ആദരിക്കലും ജസ്റ്റിസ് കെ.ടി തോമസ് നിര്‍വ്വഹിക്കും. ലണ്ടന്‍ ബ്രൂണല്‍ യുണിവേഴ്സ്റ്റി സയന്റിസ്റ്റ് ഡോ. അജി പീറ്റര്‍ ഉപഭോക്തൃ ജീവിതവും പരിസ്ഥിത് ആഘാതവും പുനര്‍ചിന്തനം എന്ന വിഷയത്തിലും കെ.വി.കെ കുമരകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും കാര്‍ഷിക രംഗത്തെ സംയോജിത ശാസ്ത്രീയ മാറ്റങ്ങളും എന്ന വിഷയത്തിലും  റബര്‍ബോര്‍ഡ് ഡോ. സിബി വര്‍ഗ്ഗീസ് റബര്‍ കൃഷിയും റബര്‍ അധിഷ്ഠിത വ്യവസായങ്ങളും സംബന്ധിച്ച കാഴ്ചപ്പാട് എന്ന വിഷയത്തിലും ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജര്‍ ടി.ബി രമണന്‍ സംരംഭകത്വ വികസനം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലും പത്രപ്രവര്‍ത്തകനായ പോള്‍ മണലില്‍ മാധ്യമരംഗം പുതിയ കാലത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തിലും, കോഴഞ്ചേരി സെന്റ ്‌തോമസ് കോളേജിലെ  ഡോ. സജിത്ത് നൈനാന്‍ ഫിലിപ്പ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍,  എന്ന വിഷയത്തിലും സംസാരിക്കും. മാധ്യമരംഗവും ഡിജിറ്റല്‍ മേഖലയും എന്ന എന്ന വിഷയത്തില്‍ പേപ്പറുകള്‍ അവതരിപ്പിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വിഷയം അവതരിപ്പിക്കും.എം. ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള മോഡറേറ്റരാകും. പി. ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്, സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ ഷിനോ പി. എസ്, എന്നിവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.  ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.       

 

                                                  (കെ.ഐ.ഒ.പി.ആര്‍-1062/18)

 

date