Skip to main content

പ്രദര്‍ശന വാഹനം പര്യടനം തുടരുന്നു

 

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടരുന്നു. കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ കറുകച്ചാല്‍ ബസ് സ്റ്റാന്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചങ്ങനാശേരിയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. 

മണിമല, കറുകച്ചാല്‍, മാടപ്പള്ളി, ചങ്ങനാശ്ശേരി, തെങ്ങണ, പുതുപ്പള്ളി,  മണര്‍കാട്,  മുത്തോലി, കോട്ടയം, വൈക്കം, വൈക്കം ഫെസ്റ്റിവല്‍ പരിസരത്തും  വാഹന പര്യടനം നടത്തി. 

                                                    (കെ.ഐ.ഒ.പി.ആര്‍-1063/18)

date