Skip to main content

ചിത്രാഞ്ജലിയില്‍ പ്രിവ്യൂ തീയറ്റര്‍, ഡബ്ബിംഗ് സ്യൂട്ട് ഉദ്ഘാടനം 29 ന്

ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിച്ച പ്രിവ്യൂ തീയറ്റര്‍, ഡബ്ബിംഗ് സ്യൂട്ട് എന്നിവയുടെ ഉദ്ഘാടനം മേയ് 29ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.
    വൈകിട്ട് അഞ്ചിന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
    ചിത്രാഞ്ജലിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സിനിമ നിര്‍മിച്ച് കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രപ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. കെ.എസ്.എഫ്.ഡി.സി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ചികിത്‌സാ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും.
    മേയര്‍ വി.കെ. പ്രശാന്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു, നെടുമുടി വേണു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.2022/18

date