Skip to main content

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷ ക്ഷണിച്ചു

  ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2018-19 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍)  കോഴ്‌സുകളിലെ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളില്‍് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2234374, 2234373.
പി.എന്‍.എക്‌സ്.2023/18

date