Skip to main content

മെഡിക്കല്‍ കോളേജില്‍ ലക്ചറര്‍ : ഇന്റര്‍വ്യൂ ജൂണ്‍ ഒന്നിന്

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നതിന് ജൂണ്‍ ഒന്നിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  എട്ട്  ഒഴിവുകളുണ്ട്.  എം.ബി.ബി.എസും റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉണ്ടാവണം.  54,200 രൂപയാണ് പ്രതിമാസ വേതനം.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ രാവിലെ 11 ന് അഭിമുഖം നടക്കും.
    താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം എത്തണം. 
പി.എന്‍.എക്‌സ്.2031/18

date