Skip to main content

പോളിടെക്‌നിക് അപേക്ഷ 29 വരെ

    സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മേയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ മേയ് 31 വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org.
പി.എന്‍.എക്‌സ്.2035/18

date