Skip to main content

മഴക്കാലരോഗങ്ങള്‍ക്കെതിരെ ജാഗ്രതാസമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കി

മഴക്കാല രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തുതല അവലോകന യോഗം ജില്ലാഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍  ചേര്‍ന്നു.  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും  യുവജന-സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ആരോഗ്യപ്രവര്‍ത്തകരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍  എന്നിവിടങ്ങളിലെ ടെറസുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തോട്ടം മേഖലയിലെ  വെളളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനും  നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജാഗ്രതാസമിതിക്കു  നിര്‍ദ്ദേശം നല്‍കി.  വ്യാപാരസ്ഥാപനങ്ങള്‍ എല്ലാ ആഴ്ചകളിലും  ഒരു മണിക്കൂര്‍ പരിസരശുചീകരണം നടത്തുന്നതിനും  ആക്ഷന്‍ പദ്ധതി  തയ്യാറാക്കി.  നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ  കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും  വാര്‍ഡുതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിനും  തീരുമാനിച്ചു.  ഈ മാസം  11 ന്  വ്യാപാരിവ്യവസായികളുടെയും  വിവിധ സ്ഥാപന അധികൃതരുടെയും  യോഗവും  പഞ്ചായത്ത് ഹാളില്‍ ചേരും.  
    യോഗത്തില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ശാരദ എസ് നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍സെല്‍ ഡെപ്യൂട്ടികളക്ടര്‍ കെ ജയലക്ഷ്മി ചര്‍ച്ചകള്‍ക്കു നേതൃത്വം  നല്‍കി. ഡെപ്യൂട്ടി ഡിഎംഒ കെ.കെ ഷാന്റി, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date