Skip to main content

നൂതന പദ്ധതികളിലൂടെ  അറിവിന്‍റെ വെളിച്ചമായി സാക്ഷരതാമിഷന്‍

മാനവരാശിയുടെ നിലനില്‍പ്പിന് പോലും ഭീഷണിയായി മാറികൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റി അവബോധം നല്‍കുന്നതിനുളള چപരിസ്ഥിതി സാക്ഷരത പദ്ധതിچ, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് چചങ്ങാതിچ, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളള സാക്ഷരതാ പദ്ധതിയായ چസമഗ്രچ ജില്ലയിലെ അന്തേവാസികളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിന് چജയില്‍ ജ്യോതിچ തുടങ്ങിയ നൂതന പദ്ധതികളിലൂടെ ജില്ലയില്‍ അറിവിന്‍റെയും അവബോധത്തിന്‍റെയും പുതുവെളിച്ചം പകരുകയാണ് ജില്ലാ സാക്ഷരതാ മിഷന്‍. 
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചു കൊണ്ടു വിപുലമായി സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്‍റെ മാതൃകയിലാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍- ബ്ലോക്ക്- കോര്‍പ്പറേഷന്‍ തലത്തില്‍ പരിസ്ഥിതി സര്‍വെകള്‍ നടത്തി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2016 നവംബര്‍ 13 ന് തൃശൂര്‍ ഇലഞ്ഞിക്കുളത്ത് വച്ചായിരുന്നു വിദ്യാഭ്യാസ വകുപ്പു  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. 
    ജയില്‍ അന്തേവാസികളെ എഴുതാനും വായിക്കാനും പഠിപ്പിക്കാനുമായി നടപ്പിലാക്കിയ ജയില്‍ ജ്യോതി പദ്ധതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തുടക്കം കുറിച്ചത്. 11 ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസം നിരക്ഷരായ അന്തേവാസികള്‍ക്കു ക്ലാസ്സ് നല്‍കിയാണ് ജയില്‍ ജ്യോതി നടപ്പിലാക്കിയത്.
    ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുവാനായി നടപ്പിലാക്കുന്ന چചങ്ങാതി പദ്ധതിچ ചാവക്കാട് നഗരസഭയിലും പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള സാക്ഷരതാ  വര്‍ദ്ധിപ്പിക്കാന്‍ നടപ്പിലാക്കുന്ന സമഗ്ര സാക്ഷരതാ പദ്ധതി കോടശ്ശേരി, പാണഞ്ചേരി പഞ്ചായത്തുകളില്‍ സജീവമായി മുന്നേറുന്നു.
    ഇതിനു പുറമേ പതിവ് തുടര്‍ന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും ഏറെ മുന്നിലാണ് തൃശൂര്‍ ജില്ല. 2016-17 ല്‍ ഏഴാം തരം തുല്യത പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പഠിതാക്കളെ രജിസ്ട്രര്‍ ചെയ്തിനുളള പുരസ്ക്കാരം ജില്ലാ സാക്ഷരതാ മിഷന്‍ നേടി. 585 പഠിതാക്കളെ രജിസ്ട്രര്‍ ചെയ്തതില്‍ 385 പേര്‍ പരീക്ഷയെഴുതി. 377 പേര്‍ വിജയിച്ചു. 98 ശതമാനം വിജയം.
    പത്താം തരം തുല്യതയില്‍ 2477 പഠിതാക്കളാണ് രജിസ്ട്രര്‍ ചെയ്തവര്‍. 850 സ്ത്രീകളും 1627 പുരുഷന്‍മാരു. ഹയര്‍ സെക്കണ്ടറി ഒന്നാം ബാച്ചില്‍ 899 പേര്‍ രജിസ്ട്രര്‍ ചെയ്യുകയും 404 പേര്‍ പരീക്,ഷ എഴുതുകയും ചെയ്തു. ഹയര്‍ സെക്കണ്ടറി രണ്ടാം ബാച്ചില്‍ 1038 പേരാണ് രജിസ്ട്രര്‍ ചെയ്തത്. 582 സ്ത്രീകളും 456 പുരുഷന്‍മാരും ഇതില്‍ 392 എസ് സി വിഭാഗക്കാരും 10 എസ് ടി വിഭാഗക്കാരുമാണ്. ഇങ്ങനെ മാതൃകപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണ് ജില്ലാ സാക്ഷരതാ മിഷന്‍.

date