Skip to main content

വ്യവസായ മന്ത്രിയുടെ അദാലത്ത്

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി  എ സി മൊയ്തീന്‍ അദാലത്ത് നടത്തുന്നു. പ്രസ്തുത അദാലത്തില്‍ സംരംഭകര്‍ക്ക് വിവിധ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ സിഡ്കോ, കെ എസ് ഐ ഡി സി, കിന്‍ഫ്ര, വിവിധ ധനകാര്യസ്ഥാപനങ്ങള്‍, കെ എഫ് സി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നല്‍കാം. സംരംഭകര്‍ക്ക് ജില്ലാവ്യവസായകേന്ദ്രം വഴിയും വകുപ്പിന്‍റെ വെബ് സൈറ്റായ ംംം.ശിറൗൃ്യെേ.സലൃമഹമ.ഴീ്.ശില്‍ മിനിസ്റ്റേഴ്സ് അദാലത്ത് എന്ന ലിങ്കിലൂടെ ഓണ്‍ലൈനായും നേരിട്ടും പരാതി നല്‍കാം. മെയ് 14 വരെ പരാതി സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം. സ്ഥലവും തീയതിയും പിന്നീട് അറിയിക്കും. ഫോണ്‍ : 0487-2360847.

date