Skip to main content

കുവൈറ്റില്‍ ഗാര്‍ഹിക ജോലി: നോര്‍ക്കയില്‍ അപേക്ഷിക്കാം 

 

 കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ    www.norkaroots.net എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. ആദ്യം അപേക്ഷ അയക്കുന്ന 500 വനിതകള്‍ക്ക് നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും ചേര്‍ന്ന് സൗജന്യ പരിശീലനം നല്‍കും. രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. ആഹാരം, താമസം, യാത്രാ എന്നിവ സൗജന്യമാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനത്തിന്റെ ഏകോപനം  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.

                                                     (കെ.ഐ.ഒ.പി.ആര്‍-1203/18)

date