Skip to main content

 വി.ഇ.ഒ.ക്ക്  സസ്പെന്‍ഷന്‍

 

    ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. രൂപേഷിനെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ഭവന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗ്രാമവികസന കമ്മിഷനര്‍ അറിയിച്ചു.
    ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതിയിലും ഒ.ഡി.എഫ് പദ്ധതി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായും ആരോപണം ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ പാലക്കാട് അസി.ഡെവലപ്മെന്‍റ് കമ്മിഷനര്‍ (ജ) അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  ഭവന നിര്‍മാണ പ്രവൃത്തി നടത്തിപ്പിനായി വിവിധ ബില്‍ പ്രകാരം ചിറ്റൂര്‍ സബ് ട്രഷറിയില്‍ നിന്നും പിന്‍വലിച്ച തുക വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസറുടെ സ്വന്തം അക്കൗണ്ടില്‍  നിക്ഷേപിച്ചതായും ഈ തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി കാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വിതരണം ചെയ്തതിന്‍റെ രേഖകള്‍ പരിശോധനാ സമയത്ത് ലഭ്യമാക്കാതിരുന്നത് പ്രവൃത്തി നടത്തിപ്പില്‍ ഗുരുതര വീഴ്ച്ചയും കൃത്യവിലോപവുമാണെന്ന് അദ്ദേഹം സമ്മതിച്ചായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മുന്‍വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ സി. രൂപേഷിനെ 1960-ലെ കേരള സിവില്‍ സര്‍വീസിലെ(തരം തിരിക്കലും നിയന്ത്രണവും അപ്പീലും) പാര്‍ട്ട് 4 ചട്ടം 10 1 (മ) പ്രകാരം  അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് കൊണ്ട് ഉത്തരവായിരിക്കുന്നത്. അദ്ദേഹത്തിന് കേരള സര്‍വീസ് റൂള്‍സ് പാര്‍ട്ട് ഒന്ന് ചട്ടം 55 പ്രകാരമുളള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും 

date