Post Category
ഗ്രാന്റിനുള്ള അപേക്ഷ ജൂണ്‍ 30 നകം സമര്‍പ്പിക്കണം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റിന് അനുമതിയുള്ള ക്ഷേമസ്ഥാപനങ്ങള്‍ ഗ്രാന്റിനുള്ള അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 30 നകം സമര്‍പ്പിക്കണം. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചകമന്ദിരങ്ങള്‍, വികലാംഗ മന്ദിരങ്ങള്‍, മാനസിക രോഗബാധിതരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് അപേക്ഷിക്കേണ്ടത്.
പി.എന്‍.എക്സ്.2398/18
date
- Log in to post comments