Skip to main content

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

 

മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വലയുന്ന ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതം. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുമെത്തിയതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായി. രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ 50 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. 
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എം. കെ രാഘവന്‍ എംപി, എ. കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ കാരാട്ട് റസാക്ക്, ജോര്‍ജ് എം തോമസ്, പി.ടി.എ റഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു. വി ജോസ്, സബ് കലക്ടര്‍ വി, വിഘ്നേശ്വരി, താമരശ്ശേരി തഹസിദാര്‍ മുഹമ്മദ് റഫീഖ് കട്ടിപ്പാറ പഞ്ചാത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അപകടത്തില്‍പ്പെട്ട പ്രസാദിനെയും കുടുംബത്തെയും മന്ത്രിമാരും എം.എ.എല്‍യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ  കലക്ടറും താമരശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 
കോഴിക്കോട് ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് ദുരന്ത പ്രദേശത്ത് എത്തിയത്. കനത്ത മഴ തുടരുന്നതും ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് ചളി നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചു. ഗവ. യു.പി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലായി 248 പേരാണ് ക്യാമ്പിലുുള്ളത്.       

 

date