Skip to main content

പി.എന്‍.പണിക്കര്‍ അനുസ്മരണം: വായനാവാരം ജൂണ്‍ 19 മുതല്‍ 25 വരെ

 

    പി.എന്‍.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാവാരം ജൂണ്‍ 19 ന് രാവിലെ 10.30 ന് ബി.ഇ.എം ഹൈസ്കൂളില്‍ എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ ആവിഷ്കരിക്കുന്നതിനായി എ.ഡി.എം റ്റി. വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 25 വരെ നടക്കുന്ന വായനാവാരാഘോഷ പരിപാടികള്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ലൈബ്രറി കൗണ്‍സിലിന്‍റെയും അഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുക. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കാന്‍ഫെഡ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുക. കൂടാതെ ലൈബ്രറി കൗണ്‍സില്‍ ജൂണ് 19 മുതല്‍ ജൂലൈ ഏഴ് വരെ വായനാപക്ഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.    വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ പൊതുജനങ്ങള്‍ക്കുമായി കവിതാലാപന മത്സരം സംഘടിപ്പിക്കും.  വിദ്യാഭ്യാസ വകുപ്പ് ക്വിസ് മത്സരവും സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സില്‍ സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം വനിതാ വായന കൂട്ടായ്മ, സ്കൂളുകളിലെ എഴുത്ത്പെട്ടി വിപുലീകരണം, സ്കൂള്‍ ലൈബ്രറികളുടെ ശാക്തീകരണം, അമ്മ വായന സദസ്, ലഹരി വിരുദ്ധ സഭകള്‍ വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്ന അക്ഷരഭിക്ഷ, പൊന്‍കുന്നം വര്‍ക്കി-വൈക്കം മുഹമ്മദ് ബഷീര്‍-ഐ.വി.ദാസ് അനുസ്മരണം എന്നിവ നടത്തും.
    എ.ഡി.എം റ്റി.വിജയന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.കെ സുധാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ എന്നിവര്‍ സംസാരിച്ചു.

date