Post Category
ബാലവേലാ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാം നടത്തുന്നു.
ലോക ബാലവേലാ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 23ന് രാവിലെ 10 ന് ജില്ലാ ശുചിത്വമിഷന്റെ ഹാളില്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനം, ബാലവേല, ബാലാവകാശങ്ങള്‍, എന്നീ വിഷയങ്ങള്‍ ആധാരമാക്കിയാണ് മത്സരം നടത്തുക. ഒരു ടീമില്‍ രണ്ട് പേരാണ് പങ്കെടുക്കേണ്ടത്. ഒരു സ്കൂളില്‍ നിന്ന് എത്ര ടീമുകള്‍ക്കും മത്സരിക്കാം. ഫോണ്‍: 04832734814, 9946838714.
date
- Log in to post comments