Skip to main content

സ്‌കൂള്‍ കൗണ്‍സിലര്‍; കരാര്‍ നിയമനം

 

     തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹിത പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.  10 മാസമാണ് കാലാവധി.  പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.  23 നും 40 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ. സൈക്കോളജി യോഗ്യതയുള്ളവര്‍ ഈ മാസം 30 ന് മുമ്പ് സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി 1703/2018)

date