Skip to main content

യൂണിഫോം കൈപ്പറ്റണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് തീരുമാന പ്രകാരം ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ടാം ഘട്ട യൂണിഫോം വിതരണം തുടങ്ങി. ഒന്നാം ഘട്ടത്തില്‍ യൂണിഫോം ലഭിക്കാത്ത, കഴിഞ്ഞ ഡിസംബര്‍ 31 വരെ അംഗത്വം എടുത്തിട്ടുള്ള സജീവ അംഗങ്ങള്‍ ഓഫീസില്‍ ഹാജരായി യൂണിഫോം കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 
ഗുണഭോക്താവില്‍ നിന്ന് 300 രൂപ ഈടാക്കി വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാ ര്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിക്ക് അപേക്ഷിക്കാം. ആറ് മാസത്തെയെങ്കിലും അംശദായ അടവ് പൂര്‍ത്തിയാക്കിയ സജീവ അംഗങ്ങളായിരിക്കണം അപേക്ഷകര്‍. ആവശ്യമായ സാക്ഷ്യപ്പെടുത്തലുകളോടെയുള്ള അപേക്ഷ ഈ മാസം 30നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2222709.
                                             (പിഎന്‍പി 1626/18)

date