Skip to main content

സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍   ഹാജരാകണം

 

 

      വ്യവസായിക  പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ ഐടിഐയുടെ മേലധികാരികള്‍ കളമശേരി ഗവ:ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് അറിയിപ്പ്.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റി.വി ആന്റ് വി.സി.ആര്‍ ടെക് ഐ.റ്റി.സി, (രവിപുരം റോഡ്, വളഞ്ഞമ്പലം, എറണാകുളം, പിന്‍ - 682016), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയിംഗ്, ഐ.റ്റി.സി (കലൂര്‍, കൊച്ചി, എറണാകുളം) എന്നീ സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍  സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 25-ന് മുന്‍പായി കളമശ്ശേരി, ആര്‍. ഐ. സെന്റര്‍,  ട്രെയിനിംഗ് ഓഫീസര്‍ മുന്‍പാകെ  നേരിട്ട് ഹാജരാകണം.  ആലുവ സബ്ജയില്‍ റോഡ് ലോര്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്ററിലെ കെടീസ് ഐടിഐ,  (Ketees Private ITI, Lourd extn.Centre Sub Jail Road Aluva Ernakulam, PIN – 683101,)   കാഞ്ഞൂര്‍ ഐടിഐ (Kanjoor Private ITI Kanjoor, Ernakulam,PIN- 683575 ) എന്നീ സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍  സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 26-നും നളന്ദ പ്രൈവറ്റ് ഐ.ടി.ഐ കൊച്ചിന്‍, അങ്കമാലി പ്രൈവറ്റ് ഐ.ടി.ഐ അങ്കമാലി, എറണാകുളം എന്നിവയുടെ മേലധികാരികള്‍ ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 29-ന് മുമ്പായും കളമശേരി ഗവ:ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.  

നിരവധി തവണ സ്ഥാപനങ്ങള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നു എങ്കിലും ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല.  ഈ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ നേരിട്ട് ഹാജരാകാത്തപക്ഷം  ഇനിയൊരു അറിയിപ്പ് നല്‍കാതെ തന്നെ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

date