Skip to main content

പുത്തന്‍വേലിക്കര, സ്റ്റേഷന്‍കടവ്- വലിയപഴംപളളിത്തുരുത്ത് പാലം ഉദ്ഘാടനം 24-ന്

 

 

കൊച്ചി: പുത്തന്‍വേലിക്കര, സ്റ്റേഷന്‍കടവ് - വലിയപഴംപളളിത്തുരുത്ത് പാലത്തിന്റെ  ഉദ്ഘാടനം ജൂണ്‍ 24-ന് രാവിലെ 9.30 ന് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വി.ഡി.സതീശന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ:കെ.വി.തോമസ് എം.പി, എസ്.ശര്‍മ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.ജി.അനൂപ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷൈല, ഹിമ ഹരീഷ്, ബ്‌ളോക്ക് പഞ്ചായത്തംഗം ഗീത സന്തോഷ്, തദ്ദേക സ്വയംഭരണസ്ഥാപനങ്ങളിലെ മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

date