Skip to main content

24 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  വി.ഭാസ്‌കരന്‍ ഇലക്ടറല്‍  രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട,് കണ്ണൂര്‍ ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  എറണാകുളം മലപ്പുറം കണ്ണൂര്‍ ജില്ലകളിലെ  ഓരോ ബ്ലോക്ക്  പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്ടിലെയും കണ്ണൂരിലെയും  ഒരോ  നഗരസഭ വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.
    അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു(ജൂണ്‍25)മുതല്‍ ജൂലൈ ഒന്‍പത് വരെ  ഓണ്‍ ലൈനായി നല്‍കാം. പേര് ഉള്‍പ്പെടുത്തുന്നതിന് -ഫാറം 4 ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫാറം 6 പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം-ഫാറം 7 ലുമുള്ള അപേക്ഷകളാകും  ഓണ്‍ ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് -ഫാറം 5 ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷ നല്‍കണം.
    അവകാശവാദങ്ങളിന്മേല്‍ ജൂലൈ 20 നകം തീര്‍പ്പ് കല്‍പ്പിച്ച് 24 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.  വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2018  ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.   നിലവിലെ പട്ടിക www.lsgelection.kerala.gov.in/eroll ല്‍ ലഭിക്കും.
    വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനപുരം-നന്ദിയോട്-മീന്‍മുട്ടി,നാവായിക്കുളം-28-ാംമൈല്‍, കൊല്ലം-ശാസ്താംകോട്ട-ഭരണിക്കാവ്, ശൂരനാട് തെക്ക്-തൃക്കുന്നപ്പുഴ വടക്ക്, ഉമ്മന്നൂര്‍-കമ്പംകോട്, ഇടുക്കി-വണ്ടിപ്പെരിയാര്‍- ഇഞ്ചിക്കാട്, നെടുങ്കണ്ടം- നെടുങ്കണ്ടം കിഴക്ക്, വണ്ടന്‍മേട്-വെള്ളിമല, കൊന്നത്തടി-മുനിയറ നോര്‍ത്ത്, എറണാകുളം- മഴുവന്നൂര്‍ -ചീനിക്കുഴി, പോത്താനിക്കാട്-തൃക്കേപ്പടി, എളങ്കുന്നപ്പുഴ-പഞ്ചായത്ത്‌വാര്‍ഡ്, കോട്ടുവള്ളി- ചെറിയപിള്ളി, തൃശൂര്‍-കയ്പമംഗലം-തായ്‌നഗര്‍, പാലക്കാട്-കിഴക്കഞ്ചേരി-ഇളങ്കാവ്, തിരുവേഗപ്പുറ-ആമപ്പൊറ്റ,കോഴിക്കോട്-ആയഞ്ചേരി-പൊയില്‍പാറ,  കണ്ണൂര്‍-മാങ്ങാട്ടിടം-കൈതേരി 12-ാം മൈല്‍, കണ്ണപുരം-കയറ്റീല്‍.
    എറണാകുളം പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട് (ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത്- വാര്‍ഡ് 1 വടക്കേക്കരഗ്രാമ പഞ്ചായത്തിലെ 12,13,14,15,16,17 വാര്‍ഡുകള്‍), മലപ്പുറം  താനൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ തൂവ്വക്കാട് (വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 5,6,7,8,9,15,16,17 വാര്‍ഡുകള്‍), കണ്ണൂര്‍ എടക്കാട് ബ്ലോക്ക്പഞ്ചായത്തിലെ കൊളച്ചേരി (കൊളച്ചേരി  ഗ്രാമ പഞ്ചായത്തിലെ 4,5,6,7,8,9,10 വാര്‍ഡുകള്‍)
    വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി വാര്‍ഡ്,  കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ  കാവുംഭാഗം വാര്‍ഡ്.
പി.എന്‍.എക്‌സ്.2569/18

date