Skip to main content

ക്വിസ്-ഉപന്യാസ മത്സരം

സ്റ്റാറ്റിറ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു. ജൂണ്‍ 29 ന് സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരുളള ടീമിന് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം പങ്കെടുക്കാം. താല്‍പര്യമുളളവര്‍ സിവില്‍ സ്റ്റേഷനിലെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് ജില്ലാ ഓഫീസില്‍ നേരിട്ടോ 0487-2361339 എന്ന ഫോണ്‍ നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 'ഒഫീഷ്യല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ പ്രാധാന്യം' എന്നതാണ് ഉപന്യാസ വിഷയം.  ഇത് സംബന്ധിച്ച് രണ്ടു പുറത്തില്‍ കവിയാത്ത ഉപന്യാസം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം തപാലിലോ ഇ-മെയിലോ അയ്ക്കണം. വിലാസം : ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍. ഇ-മെയില്‍ ലരീേെമേേൃെ@ഴാമശഹ.രീാ.
 

date