Skip to main content

വൈദ്യുതി കുടിശിക : ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

വൈദ്യുതി കുടിശിക തീര്‍ക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പലിശയില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുതി കുടിശിക സംബന്ധിച്ച് കോടതികളില്‍ നിലവിലുള്ള വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും പദ്ധതി പ്രയോജനപ്പെടുത്താം. കുടിശിക തീര്‍പ്പാക്കാനുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരം വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ഓഫീസുകളിലും ലഭിക്കും. വൈദ്യുതി കുടിശികയുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.                   (പിഎന്‍പി 1687/18)

date