Skip to main content

മി\ിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം  ജൂലൈ 10ന്

 

സംസ്ഥാനത്തെ മൈനര്‍ എഞ്ചിനിയറിംഗ്, ഫര്‍ണിച്ചര്‍ വ്യവസായ  മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി ജൂലൈ 10ന് തിരുവനന്തപുരം തൊഴില്‍ ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  രാവിലെ 10.30ന്  മൈനര്‍ എഞ്ചിനിയറിംഗ് മേഖലയിലേതും  ഉച്ചക്ക് 12 മണിക്ക് ഫര്‍ണിച്ചര്‍ വ്യവസായ  മേഖലയിലേതും തെളിവെടുപ്പ് നടത്തും.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മൈനര്‍ എഞ്ചിനീയറിംഗ്, ഫര്‍ണിച്ചര്‍  തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.                   (പിഎന്‍പി 1690/18)

date