Skip to main content

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

 

സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (കേരളം) 2018 കാലയളവിലെ പൊതു സഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.

വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ കുറവുളള സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. വിരമിച്ച അധ്യാപകര്‍ എ ഫോറത്തിലും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലും അപേക്ഷിക്കണം.  അപേക്ഷാ ഫോറം ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, കേരള ഘടകത്തിന്റെ ഓഫിസില്‍ ലഭിക്കും.  ഏതു ഫോറമാണ് (എ അഥവാ ബി) വേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം.  അപേക്ഷ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. വിലാസം : അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (കേരളം), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം -695014.

പി.എന്‍.എക്‌സ്.2682/18

date