Skip to main content

എറണാകുളം അറിയിപ്പുകള്‍

വായ്പ എഴുതി തളളുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
    കൊച്ചി: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, എന്നിവിടങ്ങളില്‍ നിന്നും 2006 ഏപ്രില്‍ ഒന്നിന് എടുത്തിട്ടുളളതും 2014 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31 നും ഇടയില്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശികയുളളതുമായ ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതി തളളുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക, വിദ്യാഭ്യാസ, സ്വയംതൊഴില്‍, വിവാഹ ആവശ്യത്തിനുളള വായ്പ, സ്വര്‍ണ പണയത്തിന്‍മേലുളള കാര്‍ഷിക വായ്പ എന്നിവ ഇതിലുള്‍പ്പെടും. ഈ കാലയളവില്‍ വായ്പയെടുത്ത് കുടിശികയായിട്ടുളളവരുമായ പട്ടികവര്‍ഗക്കാര്‍ കുടിശിക വരുത്തിയിട്ടുളള ധനകാര്യ സ്ഥാപനത്തില്‍ നിന്നും നിശ്ചിത പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 15 നുളളില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രൊഫോര്‍മയും അപേക്ഷാ ഫോമും ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. പദ്ധതിയില്‍ മുന്‍ വിജ്ഞാപന പ്രകാരം 2014 മാര്‍ച്ച് 31 ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശികയുളളതുമായ വായ്പ വിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചവര്‍ ഇനി അപേക്ഷ നല്‍കേണ്ടതില്ലെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍
സ്‌പോട്ട് അഡ്മിഷന്‍
    കൊച്ചി: കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 20182019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 04.07.2018 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്. എസ്.സി / എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍  ഹാജാരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 04822 209265 , 9495443206 , 8593025976. 

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
    കൊച്ചി: കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ്/സി.ബി.എസ്.ഇ സിലബസുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു കോഴ്‌സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടുളളവര്‍ക്കും ഐ.സി.എസ്.ഇ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം/അതിലധികം മാര്‍ക്ക് ലഭിച്ചിട്ടുളളവര്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2341677.

ലേലം
    കൊച്ചി: ജില്ലാ കോടതിയുടെ സമീപമുളള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ മൂവബിള്‍  ആര്‍ട്ടിക്കിള്‍സ് ജൂലൈ ഏഴിന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലാ കോടിതിയില്‍ പരസ്യമായി ലേലം ചെയ്യും.

മത്സ്യഫെഡ് ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30)

കൊച്ചി: മത്സ്യഫെഡ് പുതിയ ജില്ലാ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭവും ഇന്ന് (ജൂണ്‍ 30) രാവിലെ 9ന് തോപ്പുംപടി കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും . കെ.ജെ മാക്‌സി എംഎല്‍എ അധ്യക്ഷത വഹിക്കും . 2017-18 വര്‍ഷത്തില്‍  ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംഘങ്ങള്‍ക്കു#ം മത്സ്യബന്ധനഗ്രൂപ്പുകള്‍ക്കുമുള്ള ജില്ലാതല അവാര്‍ഡ് വിതരണവും വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണവും നടക്കും.  ജില്ലാതല അവാര്‍ഡ് വിതരണം കെ വി തോമസ് എം പിയും മൈക്രോഫിനാന്‍സ് വായ്പ വിതരണം കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിനും പലിശരഹിതവായ്പ വിതരണം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും നിര്‍വഹിക്കും. മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്,  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ വെങ്കിട്ട രമണ അക്ക രാജു , കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ കെ കെ കുഞ്ഞച്ചന്‍, എ രമാദേവി,  ഫിഷറീസ് ഡപ്യൂട്ടി ഡയറക് ടര്‍ എസ് മഹേഷ്, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ കെ സി രാജീവ്, പി.ബി ഫ്രാന്‍സിസ് ദാളോ,  ടി രഘുവരന്‍, ശ്രീവിദ്യ സുമോദ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി ഡി ജോര്‍ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അനുവദിച്ച സ്ഥലത്താണ് ജില്ലാ ഓഫീസ് പണി കഴിപ്പിച്ചിരിക്കുന്നത്.

പുതിയ റേഷന്‍കാര്‍ഡ് വിതരണം

    കൊച്ചി:      എറണാകുളം സിറ്റി റേഷനിംഗ് ഓഫീസില്‍ 2018 ഫെബ്രുവരി 21 വരെ പുതിയ റേഷന്‍കാര്‍ഡിനായി അപേക്ഷിച്ചിട്ടുളളവരില്‍ അപേക്ഷ നമ്പര്‍ ഒന്നു മുതല്‍ 150 വരെയുളള അപേക്ഷകര്‍ക്ക് ജൂണ്‍ 30ന് പുതിയ കാര്‍ഡുകള്‍ ഓഫീസില്‍ വിതരണം ചെയ്യും. പുതിയ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളില്‍ ആരെങ്കിലും അവരുടെ തിരിച്ചറിയല്‍ രേഖ, റേഷന്‍കാര്‍ഡിന്റെ  വില 100 രൂപ, അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രസീത് എന്നിവയുമായി എത്തണം. അപേക്ഷയില്‍ അപാകതകള്‍ ഉളളതായി അറിയിപ്പ് ലഭിച്ചിട്ടുളളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04842390809.

date