Skip to main content

കൂടിക്കാഴ്ച

    ജില്ലയിലെ 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 12, രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  യോഗ്യത ലൈബ്രേറിയന്‍ഃ ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്റ്റ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ഃ എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ട്രേഡിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/കമ്പ്യൂട്ടര്‍ ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ. അഥവാ ഉയര്‍ന്ന യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 202232.
 

date