Skip to main content

ഭക്ഷ്യ സംസ്‌ക്കരണ പരിശീലനം അപേക്ഷ ക്ഷണിച്ചു

     ജില്ലാ വ്യവസായ കേന്ദ്രം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടത്തുന്ന ഭക്ഷ്യ സംസ്‌ക്കരണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കാര്‍ഷിക വിളകള്‍, പാല്‍ എന്നിവയില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ 15 ദിവസത്തെ സൗജന്യ പരിശീലനമാണ് നല്‍കുന്നത്.  ഭക്ഷ്യ സംസ്‌ക്കരണത്തിലും, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലും താല്‍പര്യമുള്ളവര്‍ക്കും ഈ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ആഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന്  അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും.  ആവസാന തീയതി ജൂലൈ 10. ഫോണ്‍ 04936 202485, 9496546824, 9645004229 
 

date