Skip to main content

ബോധവല്‍ക്കരണ ക്ലാസ്

    ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ പുതുതായി നടപ്പിലാക്കുന്ന സുരക്ഷ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് പരിശീലിപ്പിക്കുന്നതിന് ലൈസന്‍സുള്ള എ, ബി ക്ലാസ് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കായുള്ള ബോധവല്‍കരണ ക്ലാസ് ജൂലൈ 9, രാവിലെ 10ന് കോഴിക്കോട് ഹോട്ടല്‍ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തും.  വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രജിസ്‌ട്രേഡ് ഓഫീസുള്ള ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് പങ്കെടുക്കാം.  പങ്കെടുക്കുന്നവര്‍ ജൂലൈ 4ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 0495 2370226, 9446018298. ഇ.മെയില്‍ dceikkd@gmail.com, eikkd@ceikerala.gov.in.
 

date