Skip to main content

കുടിവെളളം കൂടുതല്‍ പ്രദേശങ്ങളിലെത്തിക്കും: മന്ത്രി മാത്യു. റ്റി. തോമസ്

 

കിഫ്ബിയുടെ സഹായത്തോടെ  രണ്ട് വര്‍ഷംകൊണ്ട് 2700 കോടിരൂപയുടെ പദ്ധതികളാണ്  ജല വിഭവ വകുപ്പ് നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ് പറഞ്ഞു.   വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍  ഓങ്ങല്ലൂര്‍- വല്ലപ്പുഴ  ഗ്രാമ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഓങ്ങല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ കുടിവെള്ള വിതരണം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കും ജനങ്ങളിലേയ്ക്കും  എത്തിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.   ജലശുദ്ധീകരണത്തിന് ഭാരിച്ച ചെലവ് വരുമ്പോഴും  കുറഞ്ഞ നിരക്കിലാണ് സര്‍ക്കാര്‍ വെള്ളം വിതരണം ചെയ്യുന്നത്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമയായി ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നീ നദികളെ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 
    പരിപാടിയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കിയ ഉമ്മറിനെ മന്ത്രി ആദരിച്ചു. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ അധ്യക്ഷനായി.  ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജിഷാര്‍ പറമ്പില്‍, വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.നന്ദവിലാസിനി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എം.മുഹമ്മദലി മാസ്റ്റര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

date