Skip to main content

ഇ.ഗ്രാന്‍റ്സ് ശില്‍പശാല

 

    പട്ടികജാതി വികസന വകുപ്പിലെ ഓണ്‍ലൈന്‍ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ.ഗ്രാന്‍റ്സിന്‍റെ നവീകരിച്ച സോഫ്റ്റ്വേര്‍, ആനുകൂല്യ വിതരണം എന്നിവയെകുറിച്ച്  അവബോധം നല്‍കുന്നതിന് ജൂലൈ ഏഴിന്  രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ശില്‍പശാല നടത്തും. യോഗത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരും ക്ലാര്‍ക്കുമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date