Skip to main content

കായിക മേള ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസ്

2017-18 ല്‍ പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, ചാമ്പ്യന്‍ഷിപ്പ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുളള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍              ലഭിക്കണം.  അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും  www.scdu.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2737218, 0481 2562503

                                                   (കെ.ഐ.ഒ.പി.ആര്‍-1409/18)

date