Skip to main content

പോക്‌സോ കേസുകളില്‍ അലംഭാവം ഉണ്ടാകരുത് - ജില്ലാ കളക്ടര്‍

 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ കേസുകളില്‍ അലംഭാവം ഉണ്ടാകരതുതെന്ന്  ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ജില്ലയില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന് വേണ്ടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചപരിശീലന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. രക്ഷിതാക്കള്‍ പോലും കുട്ടികളെ ചൂഷണം ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ആര്‍ജവം സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് കാണിക്കണം.  പരിഹാരപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതോടൊപ്പം  പ്രശ്‌നസാധ്യതകള്‍ കൂടി കണ്ടെത്തി ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതവും ബുദ്ധിപരവുമായി ഇടപെടലുകള്‍ നടത്താനും കൗണ്‍സിലര്‍മാര്‍ക്ക് കഴിയണം.  ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാലാവകാശ സംരക്ഷണകമ്മിഷന്‍ മെംബര്‍ സിസ്റ്റര്‍ ബിജി ജോസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, പത്തനംതിട്ട ഡിവൈഎസ്പി എ.സന്തോഷ്‌കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അബീന്‍, ജുവനൈല്‍ ജസ്റ്റിസ് മെംബര്‍ എസ്. ദീപ, ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ അജീഷ് കുമാര്‍, ഡി.ഇ.ഒ പി.എ ശാന്തമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പി എന്‍പി 1901/18)

date