Skip to main content

പോളിടെക്‌നിക്കില്‍ എന്‍.സി.സി ക്വാട്ട പ്രവേശനം

    പോളിടെക്‌നിക്കുകളില്‍ എന്‍.സി.സി ക്വാട്ടയിലേക്ക് പരിഗണിക്കുന്നതിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. എന്‍.സി.സിയിലെ പ്രവര്‍ത്തനങ്ങളെ 500 മാര്‍ക്കില്‍ വിലയിരുത്തി നല്‍കുന്ന മാര്‍ക്കും, എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയിലെ മികവിനെ 500 മാര്‍ക്കില്‍ വിലയിരുത്തി നല്‍കുന്ന മാര്‍ക്കും ചേര്‍ത്ത് 1000 ത്തില്‍ ലഭിക്കുന്ന ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.  റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 18ന് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇന്റര്‍വ്യൂ നടത്തും.  9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം.
    എന്‍.സി.സി ക്വാട്ടയിലെ സീറ്റുകള്‍ റാങ്ക് ലിസ്റ്റിലെ ക്രമത്തില്‍ തെരഞ്ഞെടുക്കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം അര്‍ഹരായവര്‍ക്ക് അലോട്ട്‌മെന്റ് ഓര്‍ഡര്‍ നല്‍കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ഓര്‍ഡറും, സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തില്‍ 21നകം എത്തി ഫീസടച്ച് അഡ്മിഷന്‍ നേടണം. അഡ്മിഷന്‍ നേടാത്തവരെ 21ന് ശേഷം ഈ ക്വാട്ടയില്‍ പരിഗണിക്കില്ല.
പി.എന്‍.എക്‌സ്.2924/18

date