Skip to main content

ശമ്പള പരിഷ്‌ക്കരണം: റീ -ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ അനുമതി

    2004, 2009 ശമ്പള പപരിഷ്‌ക്കരണ ഉത്തരവുകള്‍ പ്രകാരമുള്ള ശമ്പള നിര്‍ണയങ്ങളിലെ ആഡിറ്റ് തടസവാദം മുഖേന ശമ്പളത്തില്‍ കുറവുണ്ടായ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണങ്ങള്‍ക്ക് റീ -ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 22/06/2018 ലെ സ.ഉ (പി) നം. 96/18/ധന ഉത്തരവു പ്രകാരമാണ് അനുമതി. ഉത്തരവു തീയതി മുതല്‍ മൂന്നു മാസമാണ് റീ -ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള സമയ പരിധിയെന്നതിനാല്‍ അര്‍ഹരായ എല്ലാ ജീവനക്കാരും  അവസരം പ്രയോജനപ്പെടുത്തണമെന്ന് ധനവകുപ്പ് അറിയിച്ചു.
പി.എന്‍.എക്‌സ്.2975/18

date