Skip to main content

കോഷന്‍ ഡെപ്പോസിറ്റ് തുക വിതരണം

    തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജുകളില്‍ 2010-11, 2011 -12 വരെയുളള കാലയളവില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ   കോഷന്‍ ഡെപ്പോസിറ്റ് തുക ജൂലൈ 28 മുതല്‍ 31 വരെ വിതരണം ചെയ്യും.  വിദ്യാര്‍ത്ഥികള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഈ ദിവസങ്ങളില്‍ 10 മണിക്കും 3 മണിക്കും ഇടയില്‍ ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണം.  കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികളുടെ   കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കും. 
പി.എന്‍.എക്‌സ്.2977/18

date