Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

അക്ഷയ ജില്ലാ ഓഫീസിന്റെ  നേതൃത്വത്തില്‍ അക്ഷയ സംരംഭകര്‍ക്കായി റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് വിശദമായ പരിശീലന പരിപാടി  കോഴിക്കോട് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.   ഓണ്‍ലൈനായി റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ആരംഭിക്കുന്ന തീയതി തീരുമാനമായിട്ടില്ല.     സിവില്‍ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇന്‍സ്‌പെക്ടറും ഐടി കോഡിനേറ്ററുമായ സത്യജിത്, വൈശാഖ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.  റേഷന്‍കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷകള്‍ ചെയ്യുതിനുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.
    പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ കേരളപോലീസ് വകുപ്പിന്റെ  വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ വെബ് പോര്‍ട്ടലായ  'തുണ' അക്ഷയ സംരംഭകര്‍ക്കായി   വിനോദ്കുമാര്‍, സൈബര്‍ സെല്‍ എ എസ്.ഐ, ബൈജു എന്നിവര്‍  പരിചയപ്പെടുത്തി.  പോലീസ് വകുപ്പിന്റെ  ഓണ്‍ലൈന്‍ സേവനങ്ങള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.    അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കിരണ്‍ എസ്.മേനോന്‍ അക്ഷയ കോഡിനേറ്റര്‍  അഷിത പി.എസ് എന്നിവര്‍ സംസാരിച്ചു. 

date