Skip to main content

വള്ളംകളി ഉത്സവത്തിന്റെ  വരവറിയിച്ച് വഞ്ചിപ്പാട്ട്

ആലപ്പുഴ: വള്ളംകളിയുടെ വരവറിയിച്ച് നടന്ന ലോഗോ പ്രകാശനത്തിൽ വേറിട്ട അനുഭവമായി കേരള വഞ്ചിപ്പാട്ട് സംഘത്തിന്റെ വഞ്ചിപ്പാട്ട്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങുകൾക്ക് തുടക്കമായതും  കേരള വഞ്ചിപ്പാട്ട് സംഘത്തിന്റെ  വഞ്ചി്പ്പാട്ടോടുകൂടിയാണ്.ബാലിവധം വഞ്ചിപ്പാട്ടാണ് സംഘം പാടി അവതരിപ്പിച്ചത്. ആർപ്പോ വിളിച്ച് തുടങ്ങിയ വഞ്ചിപ്പാട്ടിലെ വായ്ത്താരികളും സദസിനെ ആവേശത്തിലെത്തിച്ചു.  

 ആറുപേർ ചേർന്നാണ് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്. ടീം കാപ്റ്റൻ ചന്ദ്രമോഹൻ ,തലപ്പാട്ടുകാരൻ് അനിൽകുമാർ, താളം അഖിൽരാജ്, കേരള വഞ്ചിപ്പാട്ട് സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി മണി ജെ. മങ്കൊമ്പ് തുടങ്ങിയവരുടെ  നേതൃത്വത്തിലായിരുന്നു പരിപാടി. 

(പി.എൻ.എ. 1856/2018)

 

 

date