Skip to main content

കാലവർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര  നടപടികളുമായി ജില്ലാ ഭരണകൂടം

കുട്ടനാട് ഉൾപ്പടെയുളള എല്ലാ താലൂക്കുകളിലും ആരംഭിച്ച എല്ലാ  ദുരിതാശ്വാസ   ക്യാമ്പുകളിലും ഡി.എം.ഒയുടെ നേതൃത്തിൽ  മെഡിക്കൽ ടീം  രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി  നിർവ്വഹിക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശം നൽകി.   ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ  കഴിയാത്തവർക്കായി ഫ്‌ളോട്ടിങ്ങ് ഡിസ്‌പെൻസറികളുടെ സേവനം   ലഭ്യമാക്കാൻ   ഡി.എം.ഒയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

 

ജൂലൈ 21വരെ ജില്ലയിലെ എല്ലാ റവന്യു ഡിവിഷണൽ  ഓഫീസുകളും, താലൂക്കാഫീസുകളും,വില്ലേജാഫീസുകളും 24 മണിക്കുറും  പ്രവർത്തിക്കേണ്ടതാണ്.

 

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാധനങ്ങൾ തടസ്സം  കൂടാതെ എത്തിക്കുന്നതിന് സിവിൽ സപ്ലൈസ്, സപ്ലൈകോ ഉദ്യോഗസ്ഥർ അടിയന്തിര നടപടി സ്വീകരിക്കണം. അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിതർക്ക് ആവശ്യമായ  സൗകര്യങ്ങൾ ഒരുക്കുന്നതിനും ക്യാമ്പ് പ്രവർത്തിക്കുന്നതിനും  പ്രൈവറ്റ് സ്‌ക്കുളുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും റവന്യു  ഉദ്യോഗസ്ഥരുമായി സഹകരിക്കണം. 

 

  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളുടെ ജീവനും  സ്വത്തിനും സംരക്ഷണം നല്കുന്നതിലും, മറ്റ് കാലവർഷ ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്കുമായി  റവന്യു  ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവർത്തിക്കേണ്ടതാണ്. 

 

ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം തടസ്സം കൂടാതെ ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.

 

  കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ  കടൽഭിത്തി  നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഇറിഗേഷൻ വകുപ്പ്  നല്കിയിട്ടുണ്ട്. കലവൂർ കാട്ടൂർ പളളിയുടെ വടക്ക്, നല്ലാനിക്കൽ,  വളഞ്ഞവഴി വ്യാസാ ജംഗ്ഷൻ എന്നിവടങ്ങളിൽ  താത്ക്കാലിക നടപടി അടിയന്തിരമായി സ്വീകരിക്കാൻ ഇറിഗേഷൻ എക്‌സിക്യുട്ടീവ്  എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നല്കി.

 

  കുട്ടനാട് പ്രദേശങ്ങളിൽപ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ  ദുരിതാശ്വാസ പ്രവർത്തനം ഏകോപിക്കുന്നതിനായി ഒരു ഡെപ്യുട്ടി കളക്ടറെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.  കുട്ടനാട് താലൂക്കിൽ കിടങ്ങറ കെ.സി. ജെട്ടിയിൽ യാത്രക്കാർക്ക്  ബോട്ടുയാത്ര ദുർഘടമായതിനാൽ കാവാലം വഴിയുളള എല്ലാ ബോട്ടുകളും ജെട്ടിയിൽ എത്തി പോകുന്നതിന് വാട്ടർ  ട്രാൻസ്‌പോർട്ട്് ഡയറക്ടർക്ക് നിർദ്ദേശം നല്കി.

 

 കെ.സി. ജെട്ടിയിൽ ഗർഭിണികൾക്കും, രോഗികൾക്കും  ബോട്ടുയാത്ര  ദുർഘടമാകുന്ന സാഹചര്യത്തിൽ പോലീസ് ബോട്ട്  കെ.സി. ജെട്ടിയിൽ സജ്ജമാക്കുന്നതിനും, ആവശ്യത്തിന് പോലീസിനെ  നിയോഗിക്കുന്നതിനും ജില്ലാ പോലീസ് മേധാവിക്ക്  നിർ്‌ഴദ്ദേശം നൽകാനും  യാഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ദുരന്തനിവാരണത്തിനായി എൻ.ഡി.ആർ.എഫ് ടീം എത്തുന്നതിന് ജില്ലാ  ഭരണകൂടം ആവശ്യപ്പെട്ടതിനാൽ ഇന്ന് എൻ.ഡി.ആർ.എഫ് ടീം ടീം  ജില്ലയിൽ  എത്തുന്നുണ്ട്. ടീമിന്റെ ഏകോപനത്തിനായി  ഡെപ്യുട്ടി  കളക്ടർ   (എൽ.എ)യെ  ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 ജനങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താലൂക്ക് കൺട്രോൾ റൂമിനെയും, ജില്ലാ കൺട്രോൾ റൂമിനെയും 24 മണിക്കുറും  ബന്ധപ്പെടാവുന്നതാണെന്ന്  ജില്ലാ കളക്ടർ അറിയിച്ചു. കൺട്രോൾ  റൂമുകളുടെ ഫോൺ നമ്പരുകൾ ചുവടെ :1. ജില്ലാ കളക്ടേറ്റ് കൺട്രോൾറൂം  0477 2238630. താലൂക്ക് കൺട്രോൾറൂം  അമ്പലപ്പുഴ- 0477 225377,ചേർത്തല - 0478 2813103, താലൂക്ക് കുട്ടനാട്- 0477 2702221, ചെങ്ങന്നൂർ- 0479 2452334, മാവേലിക്കര - 0479 2302216, കാർത്തികപ്പളളി - 0479 2412797.

date