Skip to main content

മാനസികാരോഗ്യ കേന്ദ്രത്തിലെ ഒഴിവുകള്‍  നികത്താന്‍ ശിപാര്‍ശ ചെയ്യും : നിയമസഭാ സമിതി

    തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഒഴിവുകള്‍ നികത്തു കാര്യം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെ്  നിയമസഭാ എഷുറന്‍സ് സമിതി വ്യക്തമാക്കി. തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ തെളിവെടുപ്പിലാണ് സമിതി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്. മനോരോഗ ചികിത്സക്കുളള പുത്തന്‍ മരുുകള്‍ സര്‍ക്കാരിന്റെ മരു് വിതരണ സംവിധാനമായ കെ എം എസ് സി എല്‍ പ'ികയില്‍ ഉള്‍പ്പെടുത്തണമെ ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെും സമിതി അംഗങ്ങള്‍ ഉറപ്പു നല്‍കി. വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണമെ ആവശ്യവും സമിതി പരിഗണിച്ചു. സമിതി ചെയര്‍മാന്‍ വി കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ യുടെ നേതൃത്വത്തിലായിരുു തെളിവെടുപ്പ്. എം എല്‍ എ മാരായ ബി ഡി ദേവസ്സി, ടി പി ദാസന്‍, ജില്ലാ കളക്ടര്‍ ടി വി അനുപമ എിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. മാനസികാരോഗ്യകേന്ദ്രത്തിന്റെ സമകാലിക സ്ഥിതി സംബന്ധിച്ച് സൂപ്രണ്ട് ഡോ. ടി ആര്‍ രേഖ പവര്‍പോയിന്റ് അവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതലയുളള ഡോ. സേതുലക്ഷ്മി, വാര്‍ഡ് കൗസിലര്‍ പ്രിന്‍സി രാജു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാനസികാരോഗ്യകേന്ദ്രത്തിന് മുന്‍വശത്തെ അനാവശ്യ പാര്‍ക്കിങ്ങ് അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി. മാനസികാരോഗ്യകേന്ദ്രത്തിലെ വിവിധ സെല്ലുകള്‍ സന്ദര്‍ശിച്ച സമിതിയംഗങ്ങള്‍ അന്തേവാസികളില്‍ നിും വിവരങ്ങള്‍ ആരാഞ്ഞു.

 

date