Skip to main content

എറണാകുളം അറിയിപ്പുകള്‍

കരാറടിസ്ഥാനത്തില്‍ നിയമനം

 

കൊച്ചി: ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിക്കുന്ന തെരുവ് നായ നിയന്ത്രണ പദ്ധതി, നോര്‍ത്ത് പറവൂര്‍, തിരുമാറാടി, കുന്നുകര, പുത്തന്‍വേലിക്കര എന്നീ മൃഗാശുപത്രികളിലെ എ.ബി.സി. സെന്ററുകളിലൂടെ നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടര്‍, ഓപ്പറേഷന്‍ തിയറ്റര്‍ സഹായി, നായപിടുത്തക്കാരന്‍,  ശുചീകരണ പ്രവര്‍ത്തകന്‍ എന്നീ തസ്തികകളില്‍ രണ്ട് വീതം ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നു. 

 

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളേയും ഓപ്പറേഷന്‍ തീയറ്റര്‍ സഹായി തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അനിമല്‍ ഹസ്ബന്ററിയുമായി ബന്ധപ്പെട്ട ട്രേഡ്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളേയും, നായപിടുത്തക്കാരന്‍ എന്ന തസ്തികയിലേക്ക് നായ്ക്കളെ പിടിക്കുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ള, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളേയും അറ്റന്റന്റ് തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള വ്യക്തികളെയും തെരഞ്ഞെടുക്കുന്നു. നായപിടുത്തക്കാരന്‍ തസ്തികകയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ തന്നെ പദ്ധതിയുടെ ഭാഗമായി പാര്‍പ്പിക്കുന്ന നായ്ക്കളുടെ പരിചരണവും കൂടി നിര്‍വഹിക്കേണ്ടതാണ്. 

 

വെറ്ററിനറി ഡോക്ടര്‍ക്ക്  39,500 രൂപ, ഓപ്പറേഷന്‍ തീയറ്റര്‍ സഹായിക്ക് 25,000 രൂപ, നായപിടുത്തക്കാരന്  20,000 രൂപ, ശൂചീകരണ പ്രവര്‍ത്തകന് 6,000 രൂപ എന്നീ നിരക്കില്‍ പ്രതിമാസം 70 നായ്ക്കളെ വന്ധ്യംകരണം ചെയ്താല്‍ മാസവേതനം നല്കും.

 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31 -ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും, സമാന ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റവ്യൂവിന് ഹാജരാകണം.

 

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ രാവിലെ 10.30  മുതല്‍ 11.45 വരേയും ഓപ്പറേഷന് തീയറ്റര്‍ സഹായി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരേയും നായപിടുത്തക്കാരന് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് ശേഷം രണ്ടു  മുതല്‍ മൂന്ന് വരെയും ശൂചീകരണ പ്രവര്‍ത്തകന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് ശേഷം 3.15 മുതല്‍ 4.30 വരെയും നടത്തുന്നതാണ്. ഇന്റര്‍വ്യൂവില് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍,  നിയമനം ലഭിക്കുന്നതിനായി ഈ വിഷയവുമായി ബന്ധപ്പെട്ട് നല്കുന്ന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കേണ്ടതുമാണ്.

റാങ്ക് ലിസ്റ്റിന് 2019 മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

 

 

 

തീറ്റപ്പുല്‍ക്കൃഷിക്ക് ധനസഹായം

 

കൊച്ചി:  തീറ്റപ്പുല്‍ കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള, സ്വന്തമായുള്ളതോ പാട്ടത്തിനെടുത്തതോ ആയ, തീറ്റപ്പുല്‍ കൃഷിയ്ക്കനുയോജ്യമായ 50 സെന്റ് ഭൂമിയെങ്കിലും ഉള്ള വ്യക്തികള്‍ക്ക് സ്വന്തം നിലയ്ക്കും, ക്ഷീര സഹകരണ സംഘങ്ങള്‍ക്കും, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്വയം സഹായ സംഘങ്ങള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ ലൈവ്‌സ്‌റ്റോക്ക് മിഷനു കീഴിലുള്ള ഫോഡര്‍ പ്രൊഡക്ഷന്‍ (തീറ്റപ്പുല്‍ ഉത്പാദന പദ്ധതി) പ്രകാരമാണ് മൃഗസംരക്ഷണ വകുപ്പ് മുഖേന ധനസഹായം നല്കുക. 

പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ വിത്ത്/കട, വളം, കീടനാശിനി, കളനാശിനി മുതലായവ വാങ്ങുന്നതിനായി 12,000 രൂപയും നടീല്‍ ചെലവുകള്‍ക്കായി 12,000 രൂപയും മറ്റ് അനുബന്ധ ചെലവുകള്‍ക്കായി 6,000 രൂപയും അടക്കം പരമാവധി ഹെക്ടറൊന്നിന് 30,000 രൂപ സഹായധനമായി ലഭിക്കും. തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന ഭൂവിസ്തൃതിക്ക് ആനുപാതികമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പദ്ധതി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് തുക അനുവദിക്കും.  

പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ, ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനായി cruekm.ahd@kerala.gov.in എന്ന ഇമെയിലേക്ക് അപേക്ഷിച്ചാലും ലഭിക്കുന്നതാണ്. അപേക്ഷ പൂരിപ്പിച്ച് ഭൂമി സംബന്ധിച്ച രേഖ (കരമടച്ച രസീത് / ലീസ് എഗ്രിമെന്റ് എന്നിവയുടെ കോപ്പി), വ്യക്തിയുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് സി കോഡ്, എന്നിവ രേഖപ്പെടുത്തിയ ബാങ്ക് രേഖയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം 24-ന് വൈകിട്ട് മൂന്നിനു മുമ്പായി തദ്ദേശ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കേണ്ടതാണ്. 

വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും 04842360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളിലും ലഭ്യമാണ.്

 

വാഹനലേലം

 

കൊച്ചി: കൊച്ചി ആര്‍മ്ഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ റീജിയണല്‍ ബെഞ്ചിന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി S * 4 കാര്‍ (പെട്രോള്‍) ആഗസ്റ്റ് 29 രാവിലെ 11 ലേലം ചെയ്യുന്നു. ഫോണ്‍ 2217625

 

ഇ-ഗ്രാന്റ്‌സ് അദാലത്ത്

കൊച്ചി: പട്ടികജാതി വികസനവകുപ്പിന്റെ ഓണ്‍ലൈന്‍ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാന്റ്‌സ് സംബന്ധിച്ച് ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ  വിദ്യാര്‍ത്ഥികളുടെ പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനുമായി ഇ-ഗ്രാന്റ്‌സ് അദാലത്ത് ജൂലൈ 25 രാവിലെ 11-ന് സര്‍വകലാശാല കാമ്പസില്‍ നടത്തും. ആക്ഷേപങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ നല്കാം. 

പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്

വിദേശ ഉപരിപഠനത്തിന് ധനസഹായം

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയജ്യോതി - പട്ടികജാതി കുട്ടികള്‍ക്ക് വിദേശ ഉപരിപഠനം എന്ന പദ്ധതിയിലേയ്ക്ക് യോഗ്യതാ പരീക്ഷയില്‍ 55% മാര്‍ക്ക് ലഭിച്ച 35 വയസ്സിനു താഴെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബിരുദാനന്തര ഗവേഷണ കോഴ്‌സുകള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സുമായി (സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, കാക്കനാട്) ബന്ധപ്പെടുക. ഫോണ്‍ : 04842422256

 

എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റി

കൊച്ചി: സൈബര്‍ശ്രീ, സി-ഡിറ്റില്‍ നടന്നുവരുന്ന സോഫ്റ്റ് വെയര്‍ വികസന പരിശീലനത്തില്‍ HTML, CSS, Java Script, jQuery, ASP, NET, PHP, SQL, MysQL തുടങ്ങിയവയില്‍ പരിചയ സമ്പന്നരായ എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. ബിരുദധാരികളായ വ്യക്തികള്‍ക്കും ഈ മേഖലയില്‍ പരിശീലന നല്‍കിവരുന്ന സ്ഥാപനങ്ങള്‍ക്കും പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 81/2964, പൂര്‍ണ്ണിമ, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം 695014. വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 0471-2323949, 9446455052.

 

മൂത്രത്തില്‍ കല്ലിന് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ ജൂലൈ 16 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ 20 വയസ് മുതല്‍ 60 വയസ് വരെ പ്രായമുളളവര്‍ക്ക് മൂത്രത്തില്‍ കല്ലിന് (8 എം.എം താഴെ വലുപ്പം) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. താത്പര്യമുളളവര്‍ കൈയിലുളള സ്‌കാനിംഗ് റിപ്പോര്‍ട്ടുമായി ആശുപത്രിയിലെ ഒ.പി.നമ്പര്‍-2 ല്‍ എത്തണം. ഫോണ്‍ 8289809983, 8547314809.

 

ആടുവളര്‍ത്തല്‍ പദ്ധതി

കൊച്ചി: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ പദ്ധതിയുടെ കീഴിലുള്ള വാണിജ്യപരമായി ആടുവളര്‍ത്തല്‍ യൂണിറ്റ് സ്‌ക്കീമിന്റെ 12 യൂണിറ്റ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു.

പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ മലബാറി ഇനത്തില്‍പ്പെട്ട 8,000 രൂപ മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും 10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും ഉള്‍പ്പെടുന്ന ആടുവളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുവാന്‍ പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും.  പദ്ധതിയില്‍ ആടുകളുടെ വിലയായി 1,62,000 രൂപയും ആട്ടിന് കൂട് സ്ഥാപിക്കുവാന് 1,00,000 രൂപയും ആടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുവാനായി 10,000 രൂപയും മരുന്ന്, ജീവപോഷക ധാതുലവണ മിശ്രിതം, ഗതാഗതം എന്നിവയ്ക്കായി 8,000 രൂപയും അടക്കം 2,80,000 രൂപ   പദ്ധതിയടങ്കല്‍ തുകയായി നിശ്ചയിച്ചിരിക്കുന്നു. ഇതില്‍ 1,80,000 രൂപ ഗുണഭോക്താവ് സ്വന്തം നിലയ്‌ക്കോ ലോണായി കണ്ടെത്തേണ്ടതാണ്. ആടുകളുടെ തീറ്റ ചെലവ് ഉള്‍പ്പെടെയുള്ള എല്ലാവിധ പരിപാലന ചെലവുകളും ഗുണഭോക്താവ് സ്വന്തമായി വഹിക്കേണ്ടതാണ്. 

ഗുണഭോക്താക്കള്‍, മൃഗസംരക്ഷണ വകുപ്പിന്റെ ഫാര്‍മര്‍ രജിസ്‌ട്രേഷന് ചെയ്തിട്ടുള്ളവരും  സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെന്റ് ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന വാണിജ്യപരമായ ആടുവളര്‍ത്തല്‍ പരിശീലനം നേടിയ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കുന്നതാണ്. 3 വര്‍ഷത്തേക്ക് ആടുവളര്‍ത്തല്‍ യൂണിറ്റ് നടത്തുന്നതാണ് എന്ന് വകുപ്പുമായി കരാര്‍ ഒപ്പുവയ്ക്കണം.  

പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ, ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും ഓണ്‍്‌ലൈനായി cruekm.ahd@kerala.gov.in എന്ന ഇമെയിലേക്ക് അപേക്ഷിച്ചാലും ലഭിക്കുന്നതാണ്. അപേക്ഷ പൂരിപ്പിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ്, എന്നിവ രേഖപ്പെടുത്തിയ ബാങ്ക് രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് ഏഴിന് ഉച്ച്‌യ്ക്ക് ശേഷം മൂന്നിനുമുമ്പായി തദ്ദേശ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും 04842360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളിലും ലഭ്യമാണ്.

 

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 21- ന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 21 -ന് (ശനിയാഴ്ച) പ്രവേശനപരീക്ഷ നടത്തും.

കൊല്ലം (ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍,സിവില്‍സ്റ്റേഷന് സമീപം), കൊച്ചി    (കേരള മീഡിയ അക്കാദമി, സിവില്‍സ്റ്റേഷന് സമീപം കാക്കനാട്), കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ (ഹെഡ് പോസ്റ്റ് ഓഫീസിനു      സമീപം) എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ.  ജേര്‍ണലിസം-ടി.വി ജേര്‍ണലിസം കോഴ്‌സുകള്‍ക്കുളള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പബ്ലിക് റിലേഷന്‍സിനുളള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്.

അപേക്ഷകര്‍ക്കുളള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.  ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.  കൊച്ചി കേന്ദ്രം - 0484 - 2422275, 2422068, 2100700, 9388533920 (കെ. ഹേമലത) കോഴിക്കോട് - 9645996930(കെ. അജിത്), കൊല്ലം - 9868105355 (എം. ശങ്കര്‍).

 

കമ്പ്യൂട്ടറുകളുടെ എ.എം.സി പുതുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലെ 12 കമ്പ്യൂട്ടറുകള്‍ക്ക് എ.എം.സി ഒരു വര്‍ഷ കാലത്തേക്ക് നല്‍കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുളള കവറിനു മുകളില്‍ എംപ്ലോയബിലിറ്റി സെന്റര്‍ എ.എം.സി ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

 

വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍ക്ക്

അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പൈപ്പ് ഫാബ്രിക്കേറ്റര്‍, സ്‌കഫോള്‍ഡിംഗ്, പ്ലാസ്റ്റിക് പ്രൊസസിംഗ് എന്നീ പരിശീലന പരിപാടികളിലേക്ക് യഥാക്രമം ഐ.ടി.ഐ/പോളിടെക്‌നിക്, പത്താം ക്ലാസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുളളവരും, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരും ആയിരിക്കണം.

അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിതമാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

 

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: കാലവര്‍ഷകെടുതി മൂലം ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ നം. 0484 2351264, നം. 9447544716.

 

മഹാരാജാസില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവ്

കൊച്ചി: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡേ.സ്റ്റീഫന്‍ സെക്യൂറയുടെ സമയബന്ധിതമായ ഗടഇടഠഋ റിസര്‍ച്ച് പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്. കേരളത്തിലെ ലൈക്കനുകളുടെ വര്‍ഗ്ഗീകരണവും അതിന്റെ സംരക്ഷണവും ആസ്പദമാക്കിയുളള ഗവേഷണമാണ് വിഷയം. മൂന്നു വര്‍ഷമാണ് പ്രോജക്ട് കാലാവധീ. ഫെല്ലോഷിപ്പ് 22,000 രൂപ പി.ജി ബോട്ടണി/പ്ലാന്റ് സയന്‍സ് ബിരുദം ഉളളവര്‍ക്ക് അപേക്ഷിക്കാം. വനമേഖലയില്‍ ഫീല്‍ഡ് വര്‍ക്കിലുളള മുന്‍പരിചയം അഭിലഷീയ യോഗ്യത. താത്പര്യമുളളവര്‍ ജൂലൈ 24-ന് നടക്കുന്ന അഭിമുഖത്തില്‍ ആവശ്യമായ അസല്‍ രേഖകളുമായി രാവിലെ 10-ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം. www.maharajas.ac.in വെബ് വിലാസത്തില്‍ കരിയേഴ്‌സ് ലിങ്ക് സന്ദര്‍ശിക്കുക.

 

നെഹ്‌റു ട്രോഫി  വള്ളംകളി  2018 ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു. ഓഗസ്റ്റ് മാസം 11ാം തിയതി പുന്നമടയില്‍ നടക്കുന്ന  വള്ളംകളിയുടെ  3000, 2000, 1000, 400, 300, 200, 100 എന്നീ രൂപയുടെ ടിക്കറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ്  വാങ്ങുന്നതിനും രാജേന്ദ്രമൈതാനത്തിനെതിര്‍   വശത്തുള്ള ഡിറ്റിപിസിയുടെ  സന്ദര്‍ശക സേവന കേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 0484 2367334, 7907634562

date