Skip to main content

സെമിനാര്‍ 21 ന് 

തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് 'സ്‌പൈനല്‍ ഡിസ്രാഫിസം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ജൂലൈ 21 ന് രാവിലെ 11.30 മുതല്‍ 12.55 വരെ തലശ്ശേരി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസിലാണ് സെമിനാര്‍. പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരമുണ്ട്.  താല്‍പര്യമുള്ളവര്‍  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ജൂലൈ 21 ന് മുമ്പ് ബന്ധപ്പെടണം.  ഫോണ്‍: 0490 2326199.

date