Skip to main content

പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

    പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 'www.hscap.kerala.gov.in' ലെ 'SUPPLEMENTARY  RESULTS' എന്ന ലിങ്കിലൂടെ ഫലം  പരിശോധിക്കാം.  അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ജൂലൈ 20 ന് രാവിലെ 10 മണി മുതല്‍ ജൂലൈ 23 ന് വൈകീട്ട് 4 മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം.
    ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 16 ന് വൈകീട്ട് 5 മണിവരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 24,222 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 25,316 അപേക്ഷകള്‍ ലഭിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റു ക്വാട്ടകളില്‍ പ്രവേശനം നേടിയ 399 അപേക്ഷകളും സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ നടത്താത്ത 161  അപേക്ഷകളും പരിഗണിച്ചിട്ടില്ല.  സംവരണതത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുളളത്.
    ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ  മറ്റു ജില്ലയിലെ സ്‌കൂളുകളിലേക്കോ  കോഴ്‌സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുളള വേക്കന്‍സിയും തുടര്‍നിര്‍ദ്ദേശങ്ങളും ജൂലൈ 24 ന് ഉച്ചയ്ക്ക് 2 മണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
                                          പി.എന്‍.എക്‌സ്.3042/18

date